പിതൃസ്മൃതി” തെക്കു മുറി മാധവൻ നായർ സ്മാരക പുരസ്ക്കാരം ജോതിഷരത്നം കാണിപ്പയൂർ നാരായണൻ നമ്പൂതിരിപ്പാടിനും ,” മാതൃസ്മൃതി കണ്ടിയൂർ സുശീലമ്മ സ്മാരക പുരസ്ക്കാരം എഴുത്ത്കാരി സരസ്വതി കൃഷ്ണൻ കുട്ടിക്കും. അദ്ധ്യാത്മിക രംഗത്തെ കർമ്മനിരതമായ പ്രവർത്തന നിറ വ്യക്തിത്വങ്ങൾക്കും, ആ മേഖലയിലെ സേവന ദാതാക്കൾക്കുമായി ഗുരുവായൂർ ക്ഷേത്ര പാരമ്പര്യനായർ തറവാട്ട് കൂട്ടായ്മ ഏർപ്പെടുത്തിയിട്ടുള്ള പിതൃസ്മൃതി ” തെക്ക് മുറി മാധവൻ നായർ സ്മാരക പുരസ്ക്കാരത്തിന് ജോതിഷരത്നവും, പണ്ഡിതശ്രേഷ്ഠനുമായ കാണിപ്പയൂർ നാരായണൻ നമ്പൂരിപ്പാടിനെ തെരെഞ്ഞെടുത്തിരിക്കുന്നു .
കൂട്ടായ്മ സ്ഥാപക സാരഥികളിൽ പ്രമുഖനും, ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിന് ഇന്ന് കാണുന്ന മഹനീയ മഹത്വ മുഖശ്രീയ്ക്ക് സാരഥ്യം നൽകിയ, ആദ്ധ്യാത്മിക – സാമൂഹ്യ നിറതേജസ്സ് കൂടിയായ തെക്കുമുറി മാധവൻ നായർ സ്മരണാർത്ഥം ക്ഷേത പാരമ്പര്യനായർ തറവാട്ടു്കൂട്ടായ്മ ഏർപ്പെടുത്തിയിട്ടുള്ള ഗുരുവായൂർ ക്ഷേത്രായൂർ ട്രസ്റ്റ് സ്പോൺസർ ചെയ്യുന്ന 10001-കയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങിയതാണ് “പിതൃസ്മൃതി ” പുരസ്ക്കാരം. സാമൂഹികപ്രവർത്തനനിരതക്ക് കർമ്മസാരഥ്യംനൽക്കുന്ന മഹിളകൾക്ക് നൽകി പോരുന്ന കണ്ടിയൂർ സുശീലാമ്മ സ്മാരക പുരസ്ക്കാരത്തിന് എഴുത്ത്കാരിയും. ആദ്ധ്യാത്മിക അറിവുമായ സരസ്വതി കൃഷ്ണൻ കുട്ടിയെയും (ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ സഹധർമ്മിണി )തെരെഞ്ഞെടുത്തിരിക്കുന്നു.. മാതൃവാത്സല്യത്തിന്റെയും ,കുടുംബ കൂട്ടായ്മഭദ്രതയുടെയും തിളങ്ങുന്ന മഹിതാ മുഖമായിരുന്ന കൂട്ടായ്മ കുടുംബാംഗം കൂടിയായിരുന്ന കണ്ടിയൂർ സുശീലാമ്മ സ്മരണാർത്ഥം കൂട്ടായ്മ ഏർപ്പെടുത്തിയിട്ടുള്ള പിതൃസ്മതി ദിനത്തിൽ തന്നെ നൽക്കപ്പെടുന്ന കുടുംബാംഗങ്ങൾ സ്‌പോൺസർ ചെയ്യുന്ന 10001 കയും ഫലകവും അടങ്ങുന്ന” മാതൃ സ്മൃതി പുരസ്ക്കാരത്തിന് ഇത്തവണ സമൂഹത്തിന്റെ നാനാ തുറകളിൽ തന്റെ കർമ്മ പാടവവും , കർത്തവ്യ പാടവവും നിറശോഭിതനാക്കിയ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ പത്നിയും , എഴുത്തുക്കാരിയും ആദ്ധ്യാത്മിക പണ്ഡിതയുമായ സരസ്വതി കൃഷ്ണൻ കുട്ടിയെയും തെരെഞ്ഞെടുത്തിരിക്കുന്നു. ശ്രേഷ്ഠവും വിശിഷ്ടവുമായ കർക്കിടവാവ് ബലിസ്മൃതിദിനമായ ജൂലായ് 24 വ്യാഴാഴ്ച വൈക്കീട്ട് .3-30 ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ ചേരുന്ന” പിതൃസ്മൃതി ദിനാചരണ സദസ്സിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കുന്നതുമാണ് .

