ഗുരുവായൂർ: അതീവ സുരക്ഷ പ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്ര പരിസരത്ത് CPM അക്രമ പരമ്പര നടത്തിയത് പോലീസ് നിഷ്ക്രിയത്വം പാലിച്ചത് കൊണ്ടാണെന്ന് ബി ജെ പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്.
ഭക്തർക്കുപോലും മരണ ഭയമുണ്ടാക്കുന്ന തരത്തിലാണ് CPM പ്രവർത്തകർ ഗുരുവായൂർ ക്ഷേത്ര നഗരിയിൽ അഴിഞ്ഞാടിയത്. ക്ഷേത്ര നഗരിയിൽ കുടിവെള്ളം പോലും കിട്ടാത്ത രീതിയിൽ ഭീഷണിപ്പെടുത്തിയും അക്രമിച്ചുമാണ് ഹോട്ടലുകളടക്കം അടപ്പിച്ചത്. ഗുരുവായൂർ ക്ഷേത്രപരിസരത്തെ സ്ഥാപനങ്ങൾ അക്രമിച്ച CPM നടപടി പ്രതിഷേധാർഹമാണ്.
ഭക്തരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ CPM അക്രമത്തിന് മുതിർന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരും. സുരക്ഷ പ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്രനഗരിയിൽ അക്രമണ പരമ്പര നടത്തിയ മുഴുവൻ CPM പ്രവർത്തകർക്കു നേരെയും ശക്തമായ നിയമ നടപടി പോലീസ് സ്വീകരിക്കാത്ത പക്ഷം പ്രതിഷേധ പരിപാടികളുമായി ബി ജെ പി രംഗത്തിറങ്ങുമെന്നും അനിൽ മഞ്ചറമ്പത്ത് അഭിപ്രായപ്പെട്ടു.

