the digital signature of the temple city

നിഷ്കാമ കർമ്മയോഗി പുരസ്കാരം ഡോക്ടർ വാസുദേവന് നൽകി.


ഗുരുവായൂരപ്പന്റെ പരമഭക്തനും ഭക്തജനസേവകനുമായിരുന്ന പരമേശ്വരൻ എമ്പ്രാന്തിരിയുടെ സ്മരണക്കായി എല്ലാ വർഷവും നൽകിവരുന്ന നിഷ്കാമ കർമ്മയോഗി പുരസ്കാരം നാരായണാലയത്തിൽവെച്ച് തമിഴ്നാട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ. കെ.ആർ.ശ്രീരാം ഡോ.ഡി.എം.വാസുദേവന് നൽകി ആദരിച്ചു..തന്റെ ബാല്യകാലത്ത് ഗുരുവായൂർ ക്ഷേത്രദർശനവും, തിരുനാമാചാര്യന്റെ നേതൃത്വത്തിൽ നടന്ന നാരായണ നാമജപം രംഗങ്ങളും, കുട്ടികൾക്ക്പരമേശ്വരൻ എമ്പ്രാന്തിരി പ്രസാദ വിതരണം നടത്തിയതും വളരെ വർഷങ്ങൾക്കു മുൻപ് നടന്ന അത്തരം രംഗങ്ങളിലെ സ്വാനുഭവങ്ങളും വളരെ തനിമയോടെ അനുസ്മരിച്ചു കൊണ്ടാണ് ജസ്റ്റിസ് ശ്രീരാം സദസ്സ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തത്.ഇത്തരം മഹാത്മാക്കളെ അനുസ്മരണം തന്നെ ഗുരുവായൂരപ്പന്റെ അനുഗ്രഹമാണെന്നും ജസ്റ്റിസ് ശ്രീരാം പറഞ്ഞു.ഗുരുവായൂർദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു .യോഗത്തിൽ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.ഹരിഹരകൃഷ്ണൻ (പ്രകാശൻ), രാധാകൃഷ്ണൻ മാസ്റ്റർ,ജി.കെ.ഗോപാലകൃഷ്ണൻ എന്നിവർ എമ്പ്രാന്തിരിയുടെ ജീവിതകാലത്തെ അനുസ്മരിച്ചു കൊണ്ട് ആശംസകൾ നേർന്നു ആലക്കൽ രാധാകൃഷ്ണൻ സ്വാഗതവും, കെ.പി.കരുണാകരൻ കൃതജ്ഞതയും രേഖപ്പെടുത്തി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts