ഗുരുവായൂരിൻ്റെ വികസനം കണക്കിലെടുത്ത് വകുപ്പുകളുടെ ഏകോപനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സ്പെഷൽ വെഹിക്കിൾ പർപ്പസ് എന്ന പേരിൽ കമ്മിറ്റി രൂപികരിക്കണമെന്ന് ഗുരുവായൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. എം.പി.സുരേഷ് ഗോപി ,എം എൽ എ എൻi കെ.അക്ബർ എം എൽ എ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചുi ഗുരുവായൂർ മേൽപ്പാലത്തിന് താഴെ വൃത്തിയാക്കി പാർക്കിംഗ് സൗകര്യം ഒരുക്കാനും കാനകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കാനും തിരുവെങ്കടം അടിപ്പാത നിർമ്മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
2025-27 വർഷത്തെ ഭാരവാഹികളായി പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസിൻ: (വൈസ് പ്രസിഡണ്ട്)
കെ.പി.എ.റഷീദ് (സെക്രട്ടറി)
അഡ്വ: രവി ചങ്കത്ത് (ജോ.സെക്രട്ടറി)
ടി.വി.ഉണ്ണികൃഷ്ണൻ ( ട്രഷറർ)
ആർ.വി. റാഫി, അഡ്വ.വി.എൽ.സെബി (ഓഡിറ്റർ)
മുരളീധര കൈമൾ, ആർ.വി.മുഹമ്മദ്, ഉണ്ണികൃഷ്ണൻ കെ.ആർ.പ്രകാശൻ, പി എസ്.അബ്ദുൾ റഷീദ് ഭവനം, രാജേഷ് ഒ.വി ( ഓഫീസ് സെക്രട്ടറി) എക്സി.. കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസിൻ അദ്ധ്യക്ഷനായി: സെക്രട്ടറി അഡ്വ: രവിചങ്കത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ആർ.വി. റാഫി വരവ്’ ചെലവ് കണക്കുകൾ അവതരിപ്പിച്ച :കൺവീനർ മുരളീധര കൈമൾവിശക്കുന്നവയറിനൊരു പൊതിച്ചോറ് കണക്കുകൾ അവതരിപ്പിച്ചു പി എസ് പ്രേമാനന്ദൻ ,എം കെ .നാരായണൻ നമ്പൂതിരി
എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

