ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തിന് പ്രദേശവാസികള്‍ക്ക് നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ ധാരണയായി. നാളെ മുതല്‍ അയ്യപ്പ ക്ഷേത്രത്തിന്റെ നടയിലൂടെ തന്നെ പ്രാദേശിക ക്യൂ കടത്തിവിടും. പ്രാദേശിക ക്യൂവിന്റെ സമയത്ത് ടോക്കണ്‍ അടക്കം മറ്റാരെയും അതുവഴി കടത്തി വിടില്ല. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവരും, സി.പി.ഐ എം ലോക്കല്‍ സെക്രട്ടറി കെ.ആര്‍. സൂരജ്, ക്ഷേത്ര പ്രാദേശിക സമിതി നേതാക്കളായ ജി.കെ. പ്രകാശന്‍, വര്‍ക്കിങ് പ്രസിഡന്റ് ബിന്ദു നാരായണന്‍, ജോ. സെക്രട്ടറി കെ. മുരളീധരന്‍, ട്രഷറര്‍ മുരളീധര കൈമള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

