the digital signature of the temple city

ഇന്ത്യൻ ഉപരാഷ്ട്രപതി ജഗദീപ് ധൻഖഡ് ജൂലായ് 7ന് ഗുരുവായൂർ ക്ഷേത്രത്തിൽ; 2 മണിക്കൂർ ദർശന നിയന്ത്രണം.

ഗുരുവായൂർ: ഇന്ത്യൻ ഉപരാഷ്ട്രപതി ജഗദീപ് ധൻഖഡ് ജൂലായ് 7 തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും.

- Advertisement - Guruvayoor image

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ ദർശന നിയന്ത്രണം ഉണ്ടാകും. സുരക്ഷാ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ രാവിലെ 8 മുതൽ 10 മണി വരെ വിവാഹം, ചോറൂൺ, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിവാഹം, ചോറൂൺ എന്നിവ രാവിലെ 7 മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങൾ നടത്തുന്നതിനായി കൂടുതൽ വിവാഹ മണ്ഡപങ്ങൾ ഏർപ്പെടുത്തും.

ക്ഷേത്രം  ഇന്നർ റിങ്ങ് റോഡുകളിൽ  അന്നേ ദിവസം രാവിലെ മുതൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ ദർശന ക്യൂ  രാവിലെ 6 മണിക്ക് അവസാനിപ്പിക്കും. ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്ന്  ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ അഭ്യർത്ഥിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts