ഗുരുവായൂർ ദേവസ്വത്തിലെ നിയമനമായും , പ്രാദേശികരുടെ ക്ഷേത്ര ദർശനമായും സി പി എം നടത്തുന്ന കള്ളക്കളികൾ ജനം തിരിച്ചിറിയുക തന്നെ ചെയ്യും, സി പി എം നിയന്ത്രിക്കുന്ന ദേവസ്വം ഭരണസമിതിയെ കൊണ്ട് ജനദ്രോഹ നടപടികൾ എല്ലാം ചെയ്യിച്ചിട്ട് ഗുരുവായൂരിലെ ജനങ്ങളെ വിഡ്ഡികളാക്കാൻ ശ്രമിക്കുകയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന സി പി എം ന്റെ കള്ളക്കളികൾ അവസാനിപ്പിക്കുക.
ദേവസ്വത്തിൽ വർഷങ്ങളായി ജോലി ചെയ്തു വരുന്ന താത്ക്കാലികക്കാരുടെ കുടുംബങ്ങളെ തെരുവിലിറക്കിവിടുന്ന സമീപനം സ്വീകരിക്കുകയും, അവരുടെ കുടുംബങ്ങളുടെ ആശങ്കയകറ്റുന്നതിനോ, കണ്ണീരൊപ്പുന്നതിനോ ചെറുവിരൽ അനക്കാത്ത , പ്രാദേശിക നിവാസികളുടെ ക്ഷേത്ര ദർശന വിഷയത്തിൽ നാടു മുഴുവൻ ആവശ്യപ്പെടുമ്പോഴും നോക്കുകുത്തിയായി ഇരുന്നിട്ട് ഇപ്പോൾ മുതലക്കണ്ണീരൊഴുക്കുന്ന സി പി എം ന്റെ ഇരട്ടതാപ്പ് ജനം തിരിച്ചറിയുന്നുണ്ടെന്ന് മനസ്സിലാക്കണം.
ക്ഷേത്ര ദർശന കാര്യത്തിൽ ഇനിയും തീരുമാനമെടുക്കാതെ ഭരണസമിതി മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരും എന്ന് മുന്നറിയിപ്പ് നൽകുന്നു.
സി പി എം ഇരട്ടതാപ്പ് അവസാനിപ്പിക്കുക; നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ

