ആതുര ശിശ്രൂക്ഷ രംഗത്ത് നിസ്ഥാർത്ഥ സേവനപാതയിലൂടെ കർമ്മരംഗത്ത് നിറശ്രേഷ്ഠ പ്രയാണം തുടരുന്ന ഡോക്ടർമാർക്ക് ദിനാചരണ സത്ത ഉൾകൊണ്ട് സ്നേഹാദര സമർപ്പണവുമായി പേനയും, പൊന്നാടയും ,പൂവും സമ്മാനിച്ച് ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേആചരിച്ചു. ഗുരുവായൂരിന്റെ വൈദ്യരംഗത്തെ ജനകീയ മഹത്വകർമ്മനിയോഗങ്ങളായ ഡോ: ആർ.വി.ദാമോദരൻ, ഡോ:യൂ സി.ജി. നമ്പൂതിരിപ്പാട്, ഡോ.മഹേശ്വരൻ ഭട്ടതിരിപ്പാട്, ഡോ:അനൂപ് പാലിയത്ത്, ഡോ:കൃഷ്ണ മുരളിധരൻ എന്നിവരെയാണ് അവരുടെ സേവന കേന്ദ്രങ്ങളിലെത്തി ഉപഹാരം നൽകി സ്നേഹ വന്ദനം സമർപ്പിച്ചത്. ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ അദ്ധ്യക്ഷതയിൽ സമാരംഭം കുറിച്ച സദസ്സിൽ ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി, പി.മുരളീധര കൈമൾ , നന്ദകുമാർ നീലാംബരി,രാജീവ് മോഹനൻ,ആന്റോ നീലംങ്കാവിൽ ,മേഴ്സി ജോയ്, എന്നിവർ സംസാരിച്ചു.



