ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് ഓട്ടോണമസ് പദവി നേടിയതിന്റെ ഭാഗമായി, യു.ജി., പി.ജി. വിദ്യാർത്ഥികളെ വരവേൽക്കുന്നതിനായി 71-ാം ജന്മദിനം ആഘോഷിച്ചു. 1955 ജൂലൈ ഒന്നിന് തൃശൂർ ബിഷപ്പ് ഡോ. ജോർജ്ജ് ആലപ്പാട്ട് ഉദ്ഘാടനം നിർവഹിച്ച കലാലയം, മികച്ച പ്രവർത്തനം കാഴ്ചവെച്ച 70 വർഷത്തിനുശേഷം ഓട്ടോണമസ് പദവി നേടിയിരിക്കുന്നു. ഈ പ്രത്യേക ദിനത്തിൽ, അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും കോളേജ് പ്രിൻസിപ്പാളിൻ്റെ നേതൃത്വത്തിൽ മധുരം പങ്കിട്ടും, കേക്ക് മുറിച്ചും ആഘോഷമാഘോഷിച്ചു.
കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഡോ. ജസ്റ്റിൻ പി.ജി. ആശംസകൾ നേർന്നു. കോളേജ് യൂണിയൻ അംഗങ്ങളായ കുമാരി അഞ്ജലി എസ് നായർ സ്വാഗതവും കുമാരി നെഹ്മ നന്ദിയും പറഞ്ഞു.


