the digital signature of the temple city

ഗുരുവായൂർ ദേവസ്വം ആനകൾക്കുള്ള സുഖചികിത്സ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ, ഗുരുവായൂർ ദേവസ്വം പുന്നത്തുർ ആനത്താവളത്തിലെ ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു മാസത്തെ വാർഷിക സുഖചികിത്സാ പരിപാടിയുടെ ഉദ്ഘാടനം നടന്നു. സംസ്ഥാന റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവഹിച്ചു.

- Advertisement - Guruvayoor image

ദേവസ്വം കൊമ്പൻമാരായ വിനായകൻ, ജൂനിയർ വിഷ്ണു എന്നിവർക്ക് ഔഷധ ചോറുരുളകൾ നൽകി ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. തുടർന്ന് മറ്റ് ആനകൾക്കും ഔഷധ ചോറുരുളകൾ നൽകി. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ. വിജയൻ ചടങ്ങിൽ അധ്യക്ഷനായി. എൻ.കെ അക്ബർ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു.

ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, വാർഡ് കൗൺസിലർ ശൈലജ സുധൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി. നായർ, ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി. ഗിരിദാസ്, ഡോ. എം.എൻ. ദേവൻ നമ്പൂതിരി, ഡോ. കെ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ചാരുജിത്ത് നാരായണൻ, ഭക്തജനങ്ങൾ, ദേവസ്വം ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും, ജീവധനം വിഭാഗം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ ചടങ്ങിന് നന്ദിയും പ്രകടിപ്പിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts