ഗുരുവായൂർ: മുല്ലത്തറ റസിഡൻസ് അസോസിയേഷൻ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തന മേഖലയിൽ എസ് എസ് എൽ സി, പ്ലസ് ടു , മറ്റ് പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ആദരം 2025 സംഘടിപ്പിച്ചു. അനുമോദന ചടങ്ങ് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുകയും ഉപഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ജ്യോതി രവീന്ദ്രനാഥ്, അഡ്വ എ വേലായുധൻ, അസോസിയേഷൻ ഭാരവാഹികളായ ആർ രവികുമാർ, കെ.കെ ഗോവിന്ദദാസ്, ശശി പട്ടത്താക്കിൽ, കെ. വൽസലൻ, ശ്രുതി വിനോദ് , ബബിത ശ്രീനിവാസൻ, വിജയികൾക്ക് വേണ്ടി ഭാഗ്യ ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു.

