ഗുരുവായൂർ: സി സി സി ഗുരുവായൂർ ഭാർഗവൻ പള്ളിക്കര അനുസ്മരണവും നാടകാവതരണവും സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ സി സി സി പ്രസിഡന്റ് സി ഡി ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. സി സി സി ജനറൽ സെക്രട്ടറി ചന്ദ്രൻ ചങ്കത്ത് സ്വാഗതം പറഞ്ഞു. വർക്കിങ്ങ് പ്രസിഡന്റ് ലത്തീഫ് മമ്മിയൂർ മുഖപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർമാരായ കെ പി എ റഷീദ്, പി എസ് പേമാനന്ദൻ, രാംദാസ് പുന്നയൂർക്കുളം, പി ഐ ആന്റോ, ശശിധരൻ കൊട്ടാരക്കര, ബാബു അരികന്നി, സുന്ദരൻ പേരകം, വേണു ചെറായി, ജോസ് കാക്കശേരി എന്നിവരും സംസാരിച്ചു. സി സി സി ട്രഷറർ ഡേവിസ് ചുങ്കത്ത് നന്ദി പറഞ്ഞു. തുടർന്ന് ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം എന്ന നാടകം അവതരിപ്പിച്ചു.


