the digital signature of the temple city

ചാവക്കാട്‌ വ്യാപാരികൾക്കായ് നിയമ ബോധവൽക്കരണ സെമിനാർ

ചാവക്കാട്: ചാവക്കാട് താലൂക്കിലെ വ്യാപാരികൾക്കായി പ്രത്യേക നിയമ ബോധവൽക്കരണ സെമിനാർ നടന്നു. ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും (DLSA) മർച്ചന്റ് അസോസിയേഷനും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡന്റുമായ കെ.വി. അബ്ദുൽ ഹമീദ് സെമിനാർ ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ്. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും സി.എം.എ. ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് അധ്യക്ഷത വഹിച്ചു.

- Advertisement - Guruvayoor image

തൊഴിൽ നികുതി, ഷോപ്പ് ലൈസൻസ് തുടങ്ങി വ്യാപാരികൾക്കുള്ള വിവിധ നിയമങ്ങളെക്കുറിച്ചുള്ള സെമിനാറിന് അഡ്വക്കേറ്റ് സുജിത് അയിനിപ്പുള്ളി നേതൃത്വം നൽകി. മർച്ചന്റ് അസോസിയേഷൻ ട്രഷറർ കെ.കെ. സേതുമാധവൻ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ കെ.എൻ. സുധീർ നന്ദിയും പറഞ്ഞു. യുവറോണർ ഡോട്ട് ഇൻ പ്രസിഡന്റ്‌ മാളവിക ഷാൽജി, ബ്രാഞ്ച് ഓപ്പറേഷൻസ് മാനേജർ ജിഷ്മ റെനിൽ, ജിഷ രാഹുൽ, പാരാ ലീഗൽ വളണ്ടിയർ ഷെറീന (DLSA), സെക്രട്ടറിമാരായ പി.എം. അബ്ദുൽ ജാഫർ, പി.എസ്. അക്ബർ, എ.എസ്. രാജൻ എന്നിവരും യൂത്ത് വിംഗ് പ്രസിഡന്റ് ഷഹീർ, മർച്ചന്റ് വനിതാ വിംഗ് ഗുരുവായൂർ നിയോജക മണ്ഡലം ചെയർപേഴ്സൺ രാജശ്രീ എന്നിവരും സെമിനാറിൽ സംസാരിച്ചു.

ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി.കെ. വിജയനും സെമിനാറിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. വ്യാപാരികളുടെ നിയമ ബോധവൽക്കരണത്തിന് സെമിനാർ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts