ഗുരുവായൂർ: ഭൂലോക വൈകുണ്ഠമായ ശ്രീ ഗുരുവായൂരിൽ ശ്രീകൃഷ്ണ ഭഗവാന്റെ ജ്യേഷ്ഠ സഹോദരനും ഭഗവാന്റെ അംശാവതാരവുമായ ശ്രീബലരാമദേവൻ ബാലഭാവത്തിൽ കുടികൊള്ളുന്ന നെന്മിനി ശ്രീ ബലരാമ ക്ഷേത്രത്തിൽ ജൂൺ 13 മുതൽ 15വരെ തിയ്യതികളിലായി ലക്ഷാർച്ചന നടക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ 12 പുരോഹിതന്മാർ മൂന്നു ദിവസങ്ങളിലും രാ വിലെ ആറുമുതൽ 11 മണിവരേയും, വൈകിട്ട് നാലുമുതൽ ആറുവരേയും അർച്ചന നടക്കും. 108 അർച്ചനയ്ക്ക് 100 രൂപ യും, പുഷ്പാജ്ഞലിയ്ക്ക് 20 രൂപയും നിരക്കിൽ ഭക്തർക്ക് മുൻകൂട്ടി ബുക്കുചെയ്യാവുന്നതാണെന്ന് ക്ഷേത്രം സെക്രട്ടറി എം.വി. പ്രശാന്ത് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

