ഗുരുവായൂർ റെയിൽവെ സ്റ്റേഷനിൽ ഉൾപ്പടെ എല്ലായിടത്തും വാഹന പാർക്കിംങ്ങിന് നിലവിലുണ്ടായിരുന്നതിന്റെഅഞ്ചും ,ആറുംഇരട്ടിഫീസ് വർദ്ധനയാണ് വരുത്തിയിരിക്കുന്നത്. ടൂവിലർ യാത്രികർക്ക് പോലും ഒരുതത്വദീക്ഷയുമില്ലാതെ ക്രമാതീതമായ വൻവർദ്ധനയാണ് വരുത്തിയിരിക്കുന്നത്. കാലാവധിയിൽ വരുന്ന സീസൺ പാർക്കിംങ്ങ് സംഖ്യ അടക്കുവാൻ കഴിയാത്തവിധം വർദ്ധനയുമാണ്. സമയ പരിധി കാട്ടി വീണ്ടും പുതുക്കി ആവർത്തിക്കുന്നത് അതിലേറെ വിഷമകരവുമായി മാറുകയാണ്.ഇതിന് പുറമെ പാർക്കിംഗ് കേന്ദ്രങ്ങൾ ഒന്നും തന്നെ ഒരു വിധ സംരക്ഷണവും , സുരക്ഷിതവുമില്ലാത്ത ദുസ്ഥിതിയിലാണ്. റെയിൽവെ വികസനത്തിൽ മിണ്ടിയാൽ വീമ്പിളക്കുന്ന അധികാരികൾ തികച്ചും സാധാരണക്കാരായ റെയിൽവെ യാത്രക്കാരോടും , സഹയാത്രക്കാരോടും കാണിക്കുന്ന ജനദ്രോഹവും കാടത്തവും, നിറഞ്ഞ ഒട്ടും പ്രതിബദ്ധതയില്ലാത്ത ജനവിരുദ്ധ ഈ ക്രൂരമായ വൻ പാർക്കിംങ് സംവിധാനംപാടെ ലഘൂകരിച്ച് പുനക്രമീകരിക്കണമെന്നും ജനനന്മയുക്തമാക്കണമെന്നും ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.. ഇക്കാര്യം ചൂണ്ടികാട്ടി റെയിൽവെ മന്ത്രിക്കും , എം.പിയ്ക്കും,ബോർഡ് ഉദ്യോഗസ്ഥ മേധാവികൾക്കുംനിവേദനമയക്കുവാനും, പരിഹാരമായിലെങ്കിൽപ്രത്യക്ഷ സമരപരിപാടികൾ ആരംഭിയ്ക്കുമെന്നും ഗുരുവായൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ

