നാലു തൃക്കരമതിങ്കലിന്നു ഗദയും സരോജ,മൊരു ചക്രവും
ശംഖവും ബത ധരിച്ചു വായുപുരിതന്നിലായ് ഹരി ലസിപ്പു ഹാ!
പൊന്നണിഞ്ഞു,വനമാല ചാർത്തി, ഞൊറിയിട്ട പൊൻകസവുപട്ടുടു-
ത്തിന്നിതാ ചിരി പൊഴിച്ചു നില്പു, ഹൃദി ചേർത്തു കൈതൊഴുതുകുമ്പിടാം
(വൃത്തം: കുസുമമഞ്ജരി)