the digital signature of the temple city

ചന്ദനച്ചാർത്തിൽ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1212).

ചന്ദനച്ചാർത്തിൽ വായുഗേഹത്തിൽ
സുന്ദരരൂപം കാണുന്നു
കൃഷ്ണനാട്ടംകളിക്കൊരുങ്ങി ഹാ!
കൃഷ്ണനുണ്ണി ലസിക്കുന്നൂ
താളംചേർത്തുടനാടുവാൻ കണ്ണൻ
മേളംകാതോർത്തു നില്ക്കുന്നൂ
മൗലിയിൽ പീലിവച്ചൊരാ മുടി
മാലചുറ്റിയും കാണുന്നു
കൃഷ്ണവേഷത്തിൽ ചുട്ടികുത്തിയ
കൃഷ്ണനെക്കളഭച്ചാർത്തിൽ
കണ്ടു വന്ദിക്കാം ഭക്തിപൂർവ്വമി-
ന്നിണ്ടലാറ്റിടാം പോരുവിൻ ‘
ഗോപി, കാതിൽപ്പൂ , കങ്കണങ്ങളും
മാല , കിങ്ങിണി, പൊൻതള
പൊൻചിലമ്പുമുണ്ടിന്നു കാണുന്നു
വിഗ്രഹത്തിങ്കൽ ഭൂഷയായ്.
പൊന്മണിമാല, നല്‌വനമാല-
യമ്മണിമാറിലുണ്ടതാ
ചേല ചേലായുടുത്തുകെട്ടിയും
വേഷമങ്ങനെ കാണുന്നൂ
ഉത്തരീയത്തിന്നറ്റം കൈകളിൽ
ചേർത്തരയ്ക്കൂന്നിവച്ചതാ
പുഞ്ചിരി തൂകി നില്ക്കയാണിന്ന-
ങ്ങഞ്ജനവർണ്ണൻ മോദമായ്
ചിത്തേയിന്നൊരരങ്ങൊരുക്കിടാം
ശ്രദ്ധയോടെ ഭജിച്ചിടാം
കണ്ണനങ്ങതിലാടുമ്പോൾ തിണ്ണം
ദണ്ണമെല്ലാമകന്നീടും
കൃഷ്ണ! കൃഷ്ണ! മുകുന്ദ! മാധവാ!
കൃഷ്ണ! ഗോവിന്ദ!പാഹിമാം
കൃഷ്ണ! കൃഷ്ണ! മരുത്പുരേശ്വരാ!
കൃഷ്ണ! കൃഷ്ണ! മുരാന്തകാ!
(വൃത്തം: ഓമനക്കുട്ടൻ)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts