താമരപ്പൂവുമപ്പൊൻ വേണുവുംഓമൽക്കരങ്ങളിലേന്തിയാഹാകണ്ണനാമുണ്ണിതൻ ചാരുരൂപംകാണാമിന്നങ്ങു കളഭച്ചാർത്തിൽപൊന്നിൻകിരീടം, മലർമാലയുംമിന്നുന്ന ഗോപി, ചെവിപ്പൂക്കളുംസ്വർണ്ണമാല്യങ്ങൾ വനമാലയുംകണ്ണന്നു ഭൂഷകളായ് ലസിപ്പൂപൊന്നിൻതിലകമൊന്നുണ്ടു മാറിൽമിന്നും തരിവള കൈകളിലുംകോണകം, കിങ്ങിണി, പൊൻതളയുംകാണാമിന്നമ്മണിവിഗ്രഹത്തിൽഭൂഷകൾ ചാർത്തിയണിഞ്ഞൊരുങ്ങാൻഅമ്മതൻ ചാരത്തു നില്ക്കയാവാംഓമനക്കണ്ണൻ്റെ തൃക്കൈയിലായ്അമ്മ കൊടുത്തതോ പദ്മസൂനം?അഞ്ജനവർണ്ണൻ്റെ ചുണ്ടിൽതങ്ങുംപുഞ്ചിരിയിന്നു നുകർന്നിടാനായ്ഭക്ത്യാ സ്മരിച്ചു നമസ്കരിക്കാ-നെത്തുവിൻ മോദാൽ മരുത്പുരിയിൽആമോദമോടിന്നു കൈവണങ്ങാംഉച്ചത്തിൽ കൃഷ്ണനാമം ജപിക്കാംകൃഷ്ണാ ! ഹരേ! ജയ !കൃഷ്ണാ ! ഹരേ! കൃഷ്ണാ ! ഹരേ! ജയ !കൃഷ്ണാ ! ഹരേ!കൃഷ്ണാ ! ഹരേ! ജയ !കൃഷ്ണാ ! ഹരേ! വാതാലയേശ്വരാ! കൃഷ്ണാ ! ഹരേ! (വൃത്തം: മാവേലി)