the digital signature of the temple city

മാറോളമുയർത്തി | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1196).

മാറോളമുയർത്തിക്കരതാരിൽകുഴലേന്തി
തൃക്കാലിണയിന്നങ്ങു പിണച്ചിട്ടതിമോദാൽ
നില്പൂ ഗുരുവായൂരിലതാ കാർമുകിൽവർണ്ണൻ
കൈകൂപ്പി വണങ്ങാം ചെവിയോർത്തങ്ങനെ നില്ക്കാം

പൊന്നിൻമകുടം കാണ്മു ശിരസ്സിൽ,പ്രിയമേറും-
പൂമാലകളുണ്ടേ, നിടിലേ ഗോപിയുമുണ്ടേ
കാതിൽ തെളിയുന്നുണ്ടിരുസൂനങ്ങൾ,കഴുത്തിൽ
പൊന്മാലകളുണ്ടേ, വനമാല്യങ്ങളുമുണ്ടേ

പൊൻകങ്കണജാലം, പുതുകൗപീനമരയ്ക്കും
കുമ്പയ്ക്കഥ ചുറ്റുന്നൊരു പൊൻകിങ്ങിണിയും ഹാ!
തൃപ്പാദമതിങ്കൽ തള,യെന്നിങ്ങനെ കാണാം
ശ്രീവായുപുരേ കണ്ണനെയിന്നങ്ങതിഭംഗ്യാ

സുസ്മേരനിലാവിൻപ്രഭ തഞ്ചുന്നൊരു ചുണ്ടിൽ
ചേർന്നങ്ങമരാനായ് കൊതിയോടെത്തിയ വംശം
ചെഞ്ചുണ്ടിലമർന്നെങ്കിലുയർന്നീടുമതിൽ നി-
ന്നൂറുംമൃദുരാഗത്തിനു കാതോർത്തുവണങ്ങാം
(വൃത്തം: മദനാർത്ത)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts