the digital signature of the temple city

കാളിയനാഗമതിൻഫണമേറിയതാ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1178).

കാളിയനാഗമതിൻഫണമേറിയതാ പദമങ്ങനെയൂന്നി മുദാചേലൊടു നർത്തനമാടുകയായ് മുരളീധരനിന്നു മരുത്പുരിയിൽപൊൻകുഴലുണ്ടു വലംകരതാരിലുമാ ഫണിതന്നുടെ വാലതിടം-കൈയൊടുചേർത്തുപിടിച്ചു, പദങ്ങളിളക്കിയമർത്തിലസിപ്പു ഹരിപീലികൾ, മാലകൾ, ഗോപികൾ, കർണ്ണസുമങ്ങളുമുണ്ടണിഭൂഷകളായ്പൊന്മണിമാലകൾ, നല്‌വനമാലകൾ കൈകളിലോ വള, തോൾവളകൾകിങ്ങിണി, കോണകമുണ്ടരയിൽ, തള തൃച്ചരണങ്ങളിൽ മുത്തമിടു-ന്നിങ്ങനെ കാളിയമർദ്ദനദൃശ്യമതിന്നു മനസ്സിൽ നിറച്ചുതൊഴാംദർപ്പമടങ്ങിടുവാൻ, ഹരിഭക്തി സദാ മനതാരിലുറച്ചിടുവാ -നെപ്പൊഴുമോർത്തിനി നാം ഗുരുവായുപുരേശനെയുള്ളിലിരുത്തിടണംതൃപ്പദതാരിണ ഹൃത്തിലമർത്തി മുരാരി മുദാ നടമാടുകിലോതാപമതൊക്കെയടങ്ങിടു,മിന്നിനി നാമമുറക്കെ ജപിച്ചിടുവിൻ

(വൃത്തം: മദിര)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts