the digital signature of the temple city

ഊഞ്ഞാലിൽ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1175)

ഊഞ്ഞാലിൽ പൊൻപടിമേൽ മുട്ടുകുത്തിയി-
ട്ടങ്ങിരിക്കുന്നൊരു മട്ടിലാഹാ!
കാണുന്നു വാതാലയേശൻ്റെ വിഗ്രഹം
ചേലോടലങ്കരിച്ചിന്നു മുന്നിൽ
വെണ്ണയുരുള വലംകൈയിലുണ്ടതാ
വേണുവുണ്ടിന്നിടംകൈയിലായി
വെണ്ണ നിറച്ച കുടമൊന്നതാ കാണ്മൂ
കണ്ണൻ്റെ മുന്നിൽ തെളിഞ്ഞു ഭംഗ്യാ
പീലി ,മലർമാല, ഗോപി, ചെവിപ്പൂക്കൾ
ചേലെഴുംപൊന്മണിമാലകളും
കങ്കണം , തോൾവള, വന്യമാല്യം, തള
കിങ്കിണിയും കാണ്മൂ ഭൂഷയായി
പട്ടുകൗപീനമുടുത്തു, ചിരി തൂകി
പുഷ്ടമോദം വിളങ്ങുന്നു കണ്ണൻ
വെണ്ണയും വേണുവും കൈയിലുണ്ടെങ്കിലോ
കണ്ണന്നു മേൽക്കുമേൽ തോഷമേറും
ഊഞ്ഞാലിന്മേലിരുന്നുണ്ണുന്നൊരമ്പാടി-
ക്കുഞ്ഞിൻ്റെ ലീലകളാസ്വദിക്കാൻ
ഭക്തിയോടെത്തുക വായുഗേഹത്തിലെൻ-
ചിത്തമേ! ഭാഗ്യം നുകർന്നീടുക
നാമം ജപിച്ചിന്നു തൃക്കാല്ക്കൽ വീഴുക
കാമിതമേകും മരുത് പുരേശൻ
നാരായണാ! ഹരി! നാരായണാ! ഹരി
വാതാലയേശ്വരാ! പാഹി! കൃഷ്ണാ!
(വൃത്തം: മഞ്ജരി)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts