ശ്രീരാമസ്വാമിയായ് തൻ കരയുഗമതിലായ് വില്ലുമമ്പും പിടിച്ച-
ങ്ങെയ്യാനായുന്നു ദേവൻ ഗുരുപവനപുരേ ചന്ദനച്ചാർത്തിലാഹാ.
മിന്നും ചെമ്പട്ടുടുത്തും, തള,വള, തിലകം, കാഞ്ചി, മാല്യങ്ങളോടും
കാരുണ്യത്തേൻ തുളുമ്പുംസ്മിതമൊടുമമരുംകോസലേന്ദ്രാ!തൊഴുന്നേൻ
( വൃത്തം: സ്രഗ്‌ദ്ധര)