ഗുരുവായൂർ : കർക്കിടകമാസത്തിലെ അതിശ്രേഷ്ഠദിനമായ മുപ്പെട്ട് വെള്ളിയാഴ്ച്ച ദിനാചരണവുമായി ചേർന്ന് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ ‘ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പൈതൃക നിറവിൽ ആഘോഷിച്ചു.നേരത്തെ മൈലാഞ്ചി അണിഞ്ഞു്. മുക്കുറ്റി ചാറ് തൊട്ട് വെള്ളിലചൂടി കിഴക്കെനട നിർമ്മാല്യാത്തിൽ എത്തി സഹോദരിമാർ ഒത്ത് ചേർന്ന് രാമായാണ പാരായണം നടത്തി സമാരംഭം കുറിച്ചു.തുടർന്ന് ചങ്ങര കുളം സരോജിനി എന്ന കലാകാരി പുള്ളുവൻ പാട്ടും, നാവോറും ആലപിച്ചു.തുടർന്ന് പത്തിലകളുമായി സ്വാദിഷ്ടമായി തയ്യാറാക്കിയ കറിയും, പ്രസാദവും വിതരണം ചെയ്തു. കർക്കിടത്തിലെ ഇന്നലകളിലെ വിശേഷങ്ങൾ പങ്ക് വെച്ച് കൂട്ടായ്മ ട്രഷറർശ്രീധരൻ മാമ്പുഴയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സ് ആചാര്യ ചിറ്റാട വാസുദേവൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. പത്തില കറി വിതരണവും നിർവഹിച്ചു .സെക്രട്ടറി അനിൽ കല്ലാറ്റ് കർക്കിടകവിശേഷ വിവരണം നടത്തി. ബാലൻ വാറണാട്ട് ആ മുഖപ്രസംഗം നടത്തി.

പുള്ളുവൻപാട്ട് കലാകാരി സരോജിനി ചങ്ങരകുളത്തെ ‘വേദിയിൽ ഉപഹാരം നൽകി ആദരിച്ചു. നിർമ്മല ,നായ്കത്ത്, ടി.ദാക്ഷായിണി, ശശികേനാടത്ത്, മുരളി അകമ്പടി, എം.ഹരിദാസ്, .രവിവട്ടരങ്ങത്ത്, ബാബു വീട്ടീലായിൽ, കാർത്തിക കോമത്ത് , രാധാമണി ചാത്തനാത്ത്, എന്നിവർ സംസാരിച്ചു. സ്നേഹവിരുന്നും ഉണ്ടായിരുന്നു. ഐ.പി.രാമചന്ദ്രൻ ,രാധിക ഇഴുവപ്പാടി,എ. തങ്കമണിയമ്മ, സരസ്വതി വിജയൻ ,ബിന്ദു നാരായണൻ, കെ.. അനൂപ്, അഡ്വ.സരസ്വതി, ശാന്ത മണ്ണുങ്ങൽ, ഏൻ.വനജ, വി.സുരേഷ് കുമാർ, ഉഷാ മേനോൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
