the digital signature of the temple city

ഉമ്മൻചാണ്ടി സ്മരണയുമായി തിരുവെങ്കിടം കോൺഗ്രസ്സ് കമ്മറ്റി

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ജനനായകനായിരുന്ന അനശ്വര സാരഥി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ തിരുവെങ്കിടം കോൺഗ്രസ്സ്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹസ്മരണകളുമായി അനുസ്മരിച്ചു.തിരുവെങ്കിടം സെൻററിൽ മേഖലാ കൺവീനർ ജോയ് തോമാസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ ചടങ്ങു് കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ടു് സ്റ്റീഫൻ ജോസ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ആമുഖ അനുസ്മരണ പ്രസംഗം നടത്തി.

നഗരസഭ കൗൺസിലർമാരായ വി.കെ.സുജിത്ത്, കെ.പി.എ റഷീദ്, ബ്ലോക്ക് ഭാരവാഹികളായ ശശി വാറണാട്ട്, പി.ഐ. ലാസർ, ശിവൻ പാലിയത്ത്, മുൻ നഗരസഭ ചെയർമാൻ മേഴ്സി ജോയ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ടു് മനീഷ് നീലിമന, പോഷക സംഘടന ഭാരവാഹികളായ മണി കൂടത്തിങ്കൽ, പി.കൃഷ്ണൻ നായർ, ഷൺമുഖൻ തെച്ചിയിൽ, പ്രമോദ് മനയത്ത്, ലൂയീസ് തിരുവെങ്കിടം, സി.ജെ ക്രിസ്റ്റൽഎന്നിവർ സംസാരിച്ചു.നേരത്തെ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ച് പ്രാർത്ഥനാഗീതം ആലപിച്ചാണ് അനുസ്മരണ വേളക്ക് ആരംഭം കുറിച്ചത്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts