ഗുരുവായൂർ : ജനങ്ങളുടെ വേദനകളും. യാതനകളും മനസ്സിലാക്കി ജനമനസ്സുകളിൽ ഇടം തേടി നന്മകളുടെ പ്രവാചകനായി എന്നും മാതൃകയായി, മാർഗ്ഗമായി വികസന നായകനായി നിറഞ്ഞു് നിന്നിരുന്ന വിട്ടു് പോയ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ നഗരസഭയിലെ അഗതിമന്ദിരത്തിലെ അന്തേവാസികളോടൊപ്പം ഒപ്പംചേർന്ന് വാർഡ് കൗൺസിലറും, നഗരസഭ പ്രതിപക്ഷനേതാവുമായ കെ.പി ഉദയൻ്റെ നേതൃത്വത്തിൽ സ്മരണകൾ പങ്ക് വെച്ച് അനുസ്മരണ വേദിയൊരുക്കി പുതപ്പുകൾ വിതരണം ചെയ്തു.വർഷങ്ങൾക്ക് മുമ്പ് ഉമ്മൻ ചാണ്ടി തൻ്റെ പിറന്നാളാഘോഷം അഗതിമന്ദിരത്തിലെ അന്തേവാസികളുമായി പങ്കിട്ട് സാഘോഷം നടത്തിയിരുന്നു.

ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ കെ.ആർ .മണികണ്ഠൻ അദ്ധ്യക്ഷനായി. അനുസ്മരണ ചടങ്ങിൻ്റെ ഉൽഘാടനവും, പുതുപ്പുകളുടെ വിതരണവും നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടു് ബാലൻ വാറണാട്ട് മുഖ്യ അനുസ്മരണ പ്രസംഗം നടത്തി, പി.യദുകൃഷ്ണൻ, കെ.പി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.
