ഉച്ചപ്പൂജയ്ക്കതാ ശുദ്ധിക്രിയകൾക്കു -ശേഷമാ ശ്രീലകംതന്നിലായിഇന്നഞ്ജനശിലാവിഗ്രഹം ചേലൊടേകാണാം, കളഭച്ചാർത്തില്ല തെല്ലുംചന്ദനം ചാർത്തിത്തിരുമുഖം ശോഭിക്കും-വായുപുരേശൻ്റെ ചാരുരൂപംമഞ്ഞപ്പട്ടാടയണിഞ്ഞൊരുപച്ചയര-ക്കെട്ടുകെട്ടിലസിച്ചിടുന്നൂപൊൻകിരീടം മലർമാല പൊന്മാലകൾനല്‌വനമാലകളും ധരിച്ച്തൃക്കൈയിൽ പൊൻവേണു ചേർത്തതാ കാണുന്നുകാല്ക്കൽ വീണിന്നു നമസ്കരിക്കാംവാതാലയേശൻ്റെയാ ദിവ്യവിഗ്രഹംഭക്ത്യാ മനതാരിൽ ചേർത്തുവയ്ക്കാംനാരായണാ മന്ത്രമുച്ചത്തിലോതിടാംവാതാലയേശ്വരാ! പാലയമാം
(വൃത്തം: മഞ്ജരി)