ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നിന്നും അമ്പലപ്പാറ സ്വദേശി കരുവൊന്തിട്ടി പുത്തൻവീട്ടിൽ (പാമ്പിൻ തുള്ളൽ കലാകാരൻ) വാങ്ങിയ 2 ഗ്രാം ഭഗവാൻ്റെ മുദ്രയുള്ള സ്വർണ്ണ ലോക്കറ്റ് വ്യാജമാണെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് മോഹൻദാസിൻ്റെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞു.
ഗുരുവായൂർ ദേവസ്വം വിളിച്ച പത്ര സമ്മേളനത്തിൽ മോഹൻദാസ് ലോക്കറ്റിൻ്റെ മൂല്യം അംഗീകരിക്കാൻ തയ്യാറായി. ദേവസ്വത്തിനുണ്ടായ മാനഹാനിക്ക് മോഹൻദാസ് മാപ്പ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിയായി കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ ചില സോഷ്യൽ മീഡിയയിലും, മാധ്യമങ്ങളിലും ചാനലിലും, വന്ന വാർത്ത ഖേദകരമാണെന്നും ഇത്തരത്തിൽ ദേവസ്വത്തെ അപകീർത്തിപെടുത്താൻ സാഹചര്യം ഉണ്ടാക്കിയത് അപലപനീയമാണെന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ പറഞ്ഞു. ഇത് ഭക്തജനങ്ങളെ ഏറെ ആശങ്കയിലാഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂരപ്പനെയോ ഗുരുവായൂർ ദേവസ്വത്തിൻ്റെയോ വിശ്വാസത്തെയോ കളങ്കപ്പെടുത്തുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ദേവസ്വം കൃത്യമായ നടപടി എടുക്കുമെന്ന് ചെയർമാൻ ഡോ. വി കെ.വിജയൻ പറഞ്ഞു. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണ സമിതിയംഗങ്ങളായ വി ജി രവീന്ദ്രൻ, കെ പി വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, 1 ക്ഷേത്രം ഡെപ്യൂട്ടറി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് കളരിക്കൽ, ഗീത. പി എന്നിവർ പങ്കെടുത്തു.