the digital signature of the temple city

പാലയൂർ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി

- Advertisement -[the_ad id="14637"]

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി സമാപിച്ചു.

രാവിലെ നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ കാർമ്മികത്വം വഹിച്ചു. തർപ്പണ തിരുനാൾ ആഘോഷമായ ദിവ്യബലിക്കും ലദീഞ്ഞ,നൊവേന തുടങ്ങിയ തിരുകർമ്മങ്ങൾക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ.ജോസ് കോനിക്കര മുഖ്യ കാർമികത്വം നൽകി.മേരി മാതാ മേജർ സെമിനാരി റെക്ടർ റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ തിരുനാൾ സന്ദേശവും നൽകി. തീർത്ഥ കേന്ദ്രം അസി വികാരി ഫാ ഡെറിൻ അരിമ്പൂർ സഹ കാർമികനായി.

ഉച്ചതിരിഞ്ഞ് തളിയകുള കരയിൽ നടന്ന സമൂഹമാമോദീസയ്ക്ക് തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വിവിധ രൂപതകളിലെ ഇടവകകളിൽ നിന്നായി പത്ത് നവജാത ശിശുക്കൾ വിശ്വാസത്തിന്റെ ഈറ്റില്ലമായ പാലയൂരിൽ പ്രാഥമിക കൂദാശകളായ മമ്മോദീസ, തൈലാഭിഷേകം, വി. കുർബാന എന്നിവ മാർ ടോണി നീലങ്കാവിൽ നിന്നും സ്വീകരിച്ചു.മാർ തോമശ്ലീഹായൽ പകർന്നു കിട്ടിയ വിശ്വാസം മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുവാൻ മാർ ടോണി നീലങ്കാവിൽ ഉദ്ബോധിപ്പിച്ചു.ഫാ ജിനോ ഏറത്ത് ടി ഒ ആർ,ഫാ ഡെറിൻ അരിമ്പൂർ എന്നിവർ സഹകാർമ്മികരായി. കൺവീനർ ജോയ് ചക്രമക്കിലിന്റെ നേതൃത്വത്തിൽ തീർത്ഥ കേന്ദ്രത്തിൽ എത്തിചേർന്ന ഭക്തജനങ്ങൾക്കായി അമ്പ്, വള, ശൂലം എന്നിവ സമർപ്പിക്കുന്നതിനായുള്ള സൗകര്യവും ഉണ്ടായിരുന്നു.രാവിലെ 6:30 മുതൽ ഉച്ചക്ക് 2:30 വരെ ഊട്ട് നേർച്ച, നേർച്ച പായസം എന്നിവ ഭക്തജനങ്ങൾക്ക് സ്വീകരിക്കുന്നതിനായി പാർസൽ സൗകര്യവും ഉണ്ടായിരുന്നു.

ഉച്ചതിരിഞ്ഞ് 4:30ന് നടന്ന തിരുനാൾ സമാപന ദിവ്യബലിക്ക് ഇടവക അംഗങ്ങളായ റവ ഫാ ജോൺ പോൾ ചെമ്മണ്ണൂർ,ഫാ ഫ്രാൻസിസ് മുട്ടത്ത് എന്നിവർ കാർമ്മികരായി. ദിവ്യബലിക്ക് ശേഷം മാർ തോമശ്ലീഹ തർപ്പണാത്ഭുതം നടത്തിയ തളിയക്കുളം ചുറ്റി ജൂതൻ കുന്ന് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷണവും ഉണ്ടായിരുന്നു. തുടർന്ന് വർണ്ണമഴയും, ജൂതൻ ബസാർ യൂത്തും, മാൽബ്രോസ് ക്ലബ്ബും സംയുക്തമായി ഒരുക്കിയ ന്യൂ സംഗീത് തിരൂരും കാൽവരി ജോസ് കിംഗ്സ് ചേർന്ന് അവതരിപ്പിച്ച

ബാൻഡ് – ശിങ്കാരി ഫ്യൂഷനും ഉണ്ടായിരിന്നു.
തർപ്പണ തിരുനാൾ പരിപാടികൾ വിജയകരമാക്കാൻ ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ , സഹ വികാരി റവ ഫാ ഡെറിൻ അരിമ്പൂർ, കൈക്കാരന്മാരായ സന്തോഷ് ടി ജെ, കെ ജെ പോൾ, സി എം ബാബു, ജോഫി ജോസഫ് സിസ്റ്റർ ടെസ്ലിൻ SABS, ജനറൽ കൺവീനർ സി ഡി ലോറൻസ്, സെക്രട്ടറിമാരായ ബിജു മുട്ടത്ത്,ബിനു താണിക്കൽ, പി ആർ ഒ ജെഫിൻ ജോണി, കുടുംബ കൂട്ടായ്മകൾ, ഭക്ത-സംഘടനകൾ എന്നിവരടങ്ങിയ തിരുനാൾ കമ്മിറ്റി നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts