ഗുരുവായൂർ: മലയാളികളുടെ ദേശീയ മഹാത്സവമായ ഓണത്തെ വരവേറ്റ് തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രദേശത്തിൻ്റെ ഒരുമയും, കൂട്ടായ്മയും വിളിച്ചോതി തട്ടകം ഓണാഘോഷ കമ്മിററിയുടെ നേതൃത്വത്തിൽ സെപ്തംബർ 16, 17 തുടങ്ങി രണ്ടു്, ദിനങ്ങളിലായി വിപുലമായി നടത്തപ്പെടുന്ന ” തട്ടകം ഓണാഘോഷത്തിന് 301 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
തിരുവെങ്കിടം എൻ.എസ്.എസ്. ഹാളിൽ മുൻ തട്ടകം സമിതി ചെയർമാൻ ചന്ദ്രൻ ചങ്കത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗം നഗരസഭ കൗൺസിലർ ദേവിക ദീലിപ് ഉൽഘാടനം ചെയ്തു. ബ്രദേഴ്സ്ക്ലബ്ബ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി നഗരസഭ കൗൺസിലർമാരായ വി.കെ.സുജിത്ത്, സുബിതാസുധീർ.ക്ലബ്ബ് സെക്രട്ടറി രവികുമാർ കാഞ്ഞുള്ളി, രക്ഷാധികാരികളായ പി.ഐ. ലാസർ, കെ.ടി.സഹദേവൻ, പി.ഐ.ആൻ്റോ ,വനിതാ വിഭാഗം പ്രസിഡണ്ട് മേഴ്സി ജോയ്, തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡണ്ട് ശശി വാറണാട്ട്, എൻ.എസ്.എസ്.കരയോഗംപ്രസിഡണ്ട് .വി .ബാലകൃഷ്ണൻ നായർ, പെൻഷണനേഴ്സ് യൂണിയൻ പ്രസിഡണ്ട് പി.ഐ.സൈമൺ മാസ്റ്റർ, വിവിധ സംഘടനാ സാരഥികളായ വിനോദ് കുമാർ അകമ്പടി, വി.സുനിൽകുമാർ, കെ.രാധാകൃഷ്ണൻ ജിഷോപി.പുത്തൂർ, ആൻ്റോ പി.ലാസർ,മുരളി കലാനിലയം, ലോറൻസ് നീലങ്കാവിൽ, ഗുരുവായൂർ ജയപ്രകാശ് രാമകൃഷ്ണൻ മുളക്കൽ, ,സുകുമാരൻ കണ്ണത്ത്, രമ്യാ തെക്കൂട്ട്, ഹിമാഅനിൽ , മായാചീരക്കുഴി, ബേബി മനയത്ത്, ഡേവിസ്തരകൻ ,എം. രാജശേഖരൻ എന്നിവർ സംസാരിച്ചു.രണ്ടു് ദിനങ്ങളിലായി കൊടിയേറ്റം, കലാ-കായിക മത്സരങ്ങൾ വടംവലി, മാരത്തോൺ ഓട്ടം, വർണ്ണശബളമായ ഘോഷയാത്ര, സാംസ്കാരിക സദസ്സ്, കലാപരിപാടികൾ ഓണസദ്യ എന്നിവയോടെ നാട് ഒന്നിച്ച് ഏറ്റെടുത്ത് നടത്തപ്പെടുന്ന ഇരുപത്തിമൂന്നാമത് വർഷത്തിലെത്തി നിൽക്കുന്ന തട്ടകം ഓണാഘോഷ സ്വാഗത സംഘ കമ്മിറ്റിക്ക് പി.ഐ. ലാസർ (ചെയർമാൻ) –രവികുമാർ കാഞ്ഞുള്ളി (ജനറൽ കൺവീനർ) — വിനോദ് കുമാർ അകമ്പടി (ഖജാൻജി) – പി.ശ്രീനാരായണൻ (കോ-ഓഡിനേറ്റർ) തുടങ്ങീ ഭാരവാഹികളായി വിവിധ സബ്ബ് കമ്മിറ്റികളും രൂപീകരിച്ചു.