ഗുരുവായൂർ: ആത്മവിശുദ്ധിയുടെ ഭക്തി നിറവുമായി രാമായണ മാസം വരവായി.ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ദേവസ്വം മതഗ്രന്ഥശാല, ചുമർചിത്ര പഠനകേന്ദ്രം എന്നിവയുടെ സഹകരണത്തിൽ
വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഇത്തവണയും രാമായണ മാസത്തെ വരവേൽക്കുന്നത്.
രാമായണ മാസാരംഭ ദിനമായ നാളെ (ജൂലൈ 16 ചൊവ്വാഴ്ച) രാവിലെ പത്തു മണിക്ക് ദേവസ്വം പുസ്തകശാലയിൽ രാമായണ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിക്കും.
ദേവസ്വം ഭരണസമിതി അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരാകും. അദ്ധ്യാത്മിക പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ദേവസ്വം അദ്ധ്യാത്മരാമയണം, പഞ്ചാംഗം ഉൾപ്പെടെയുള്ള വിശിഷ്ട ഗ്രന്ഥങ്ങൾ വാങ്ങാൻ ഭക്തൻമാർക്കായി പ്രത്യേക കൗണ്ടർ, അപൂർവ്വ താളിയോല ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള രാമായണ ഗ്രന്ഥങ്ങളുടെ പ്രദർശനം എന്നിവ ഈ വർഷം ഒരുക്കിയിട്ടുണ്ട്. ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിന് മുൻവശമാണ് പ്രദർശനം. രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാമായണം ദേശീയ സെമിനാർ, ചുമർചിത്ര പ്രദർശനം എന്നിവയും ഉണ്ടാകും