the digital signature of the temple city

ഗുരുവായൂരിൽ മിന്നൽ ചുഴലി; വൻ നാശനഷ്ടം.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: നെന്മിനിയിൽ മിന്നൽ ചുഴലിയിൽ വൻ നാശനഷ്ടടം. നിരവധി വീടുകൾക്ക് കേടുപാടു പാടുകൾ സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴി വീണു. വൈദ്യുതി കാലുകൾ പൊട്ടിവീണു. നെന്മിനി ബലരാമ ക്ഷേത്രം റോഡിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിൽ പാകിയ ഓടുകളും ഷീറ്റുകളും പറന്നു പോയി. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. മരങ്ങളും വൈദ്യുതി കാലുകളും റോഡിലേക്ക് വീണു,ഗതാഗതം തടസ്സപ്പെട്ടു, പൊലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുന:സ്ഥാപിച്ചു.

പാവറട്ടിയിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിനു മുകളിൽ വീണു വെണ്മനാട് ജവഹർ റോഡ് അനീഷ് വി ആർ പറമ്പിലെ തെങ്ങ് തെങ്ങാണ് വീണത് മുക്കോല സത്യരാജിന്റെ വീടിനു മുകളിൽ വീണത് വീടിൻറെ സൺഷൈഡ് തകർന്നു വൈദ്യുത പോസ്റ്റ് കറണ്ട് കമ്പി എന്നിവ തകർന്നിട്ടുണ്ട് വൈദ്യുത തടസ്സപ്പെട്ടു ഉച്ചതിരിഞ്ഞ് 3 മണിക്കാണ് സംഭവം കേബിൾ ലൈനും തകരാറിലായിട്ടുണ്ട് പഞ്ചായത്ത് മെമ്പർ സിൽ ജി ജോജി സ്ഥലത്തെത്തി വൈദ്യുതി ജീവനക്കാരെ അറിയിച്ചിട്ടുണ്ട് വൈദ്യബന്ധം തടസ്സപ്പെട്ട നിലയിലാണ് രണ്ട് പോസ്റ്റുകൾ തകർന്നിട്ടുണ്ട്

ശക്തമായ കാറ്റിൽ എളവള്ളി പറക്കാട് വാതക ചുഴിയിൽ പെട്ട് മരങ്ങൾ കട മുറിഞ്ഞു വീണു തച്ചങ്കുളം വീട്ടിൽ വാസുവിന്റെ വീട്ടിലെ കവുങ്ങ്,മാവ് എന്നീ മരങ്ങൾ കടപ്പൊഴികവീണു പറങ്ങനാട്ട് സുരേഷിന്റെ വീട്ടിലെ മരങ്ങളും കടമുറിഞ്ഞു വീണു മതിലും തകർന്നുവീണുണ്ട് എളവള്ളി പഞ്ചായത്തിലെഅഞ്ചാം വാർഡ് മണ്ണാം പാറ പ്രദേശത്താണ് വാത ചുഴി പോലെ പ്രതിഭാസം ഉണ്ടായിട്ടുള്ളത് വൈദ്യുതി ബന്ധം തടസ്സപ്പെട്ട നിലയിലാണ് പഞ്ചായത്ത് പ്രസിഡൻറ് ജിയോ / ഫോക്സ് നേതൃത്വത്തിൽ വൈദ്യുത ജീവനക്കാരെ അറിയിക്കുകയും മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട് പുല്ലാനി പറമ്പത്ത് രമേശന്റെ തേക്ക് പ്ലാവ് പുട്ടാലക്കൽ ദാമോദരന്റെ വീട്ടിലെ ഷീറ്റ് തകർന്നു പോയി നിരവധി ജാതി മരങ്ങളും തകർന്നിട്ടുണ്ട്,പൂട ജാതിയും മരങ്ങളും തകർന്നിട്ടുണ്ട്,പറങ്ങനാട്ട് ലോഹിതാ ഷൻ്റെ മരങ്ങളും കടപുഴയ്ക്ക് വീണു കുന്നത്തുള്ളി സഹദേവന്റെ വീട്ടിലെ ജാതിമരങ്ങളും നി ലം പൊത്തി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts