- Advertisement -[the_ad id="14637"]
ഗുരുവായൂർ: സമസ്ത കേരള വാരിയർ സമാജം കഴിഞ്ഞ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സംസ്ഥാനത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു.
സമാജം അക്ഷയ ഹാളിൽ നടന്ന അനുമോദന സമ്മേളനം ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സമാജം സംസ്ഥാന പ്രസിഡണ്ട് പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
കന്നഡ വാര്യേഴ്സ് വിദ്യാർത്ഥികൾക്ക് നൽകുന്ന ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ, ട്രഷറർ വി.വി. ഗിരീശൻ, സംസ്ഥാന സെക്രട്ടറി എ.സി. സുരേഷ്, ടി. സേതുമാധവൻ, ഗീത. ആർ. വാര്യർ, കെ. ഉണ്ണികൃഷ്ണവാര്യർ, ശ്യാം. കെ. വാരിയർ , വി. വി. സതീശൻ എന്നിവർ പ്രസംഗിച്ചു.