തൃശ്ശൂർ: നിത്യോപയോഗ സാധനങ്ങൾക്ക് വിപണിയിൽ ഉണ്ടായിട്ടുള്ള ക്രമാതീതമായ വില കയറ്റം നിമിത്തം പ്രവർത്തനചിലവ് കണ്ടെത്താൻ കഴിയാതെ ഹോട്ടലുകൾ കടുത്ത സാമ്പ ത്തിക പ്രതിസന്ധി നേരിടുകയാണെന്ന് കേരള ഹോട്ടൽ ആന്റ്റ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്റ് ജി. ജയപാൽ പ്രസ്താവിച്ചു.
എല്ലാ സാധനങ്ങളുടെയും വിലകളിൽ അമ്പത് ശതമാനം മുതൽ നൂറ് ശതമാനത്തിന് മുകളിലുള്ള വിലവർദ്ധനവാണ് ഉണ്ടായിട്ടുളളത്. ശക്തമായ വിപണി ഇടപെടലിലൂടെ വിലവർദ്ധനവ് തടയുവാൻ അടിയന്തിര നടപടികൾ സ്വീക രിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
ചെറുകിട-ഇടത്തരം ഹോട്ടലുകളുടെ ലൈസൻസ് പുതുക്കി നൽകുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതി വേണ മെന്ന നിയമങ്ങളും, ചട്ടങ്ങളും സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണപദാർത്ഥങ്ങൾ നൽകുന്ന ചെറുകിട-ഇടത്തരം ഹോട്ടലുകളെ ഇല്ലാതാക്കും.
മാലിന്യസംസ്‌കരണത്തിന്റെ ഉത്ത രവാദിത്വങ്ങൾ വ്യാപാരസ്ഥാപനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാതെ തദ്ദേശസ്വയംഭരണസ്ഥാപ നങ്ങളും സർക്കാരും ഏറ്റെടുക്കുകയും,കാര്യക്ഷമമായി മാലിന്യ സംസ്‌കരണം നിർവ്വഹിക്കു കയും ചെയ്യണം.
ചെറുകിട-ഇടത്തരം ഹോട്ടലുകളിലെ മാലിന്യ സംസ്കരണത്തിന് യൂസർ ഫീ ഈടാക്കി പൊതു സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ സർക്കാർ തദ്ദേശ സ്വയംഭരണസ്ഥാപ നങ്ങൾക്ക് നിയമപരമായി നിർദ്ദേശം നല്‌കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹോട്ടൽ ഭക്ഷണത്തിന് ഈടാക്കിവരുന്ന ജി.എസ്.ടി. പിൻവലിക്കുക, എം.എസ്.എം.ഇ. വിഭാഗത്തിൽ ഉൾപ്പെട്ട ചെറുകിട വ്യവസായങ്ങൾക്ക് നല്‌കിവരുന്ന ആനുകൂല്യങ്ങൾ ഹോട്ടലു കൾക്കും ലഭ്യമാക്കുക, ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്ന യിച്ചുകൊണ്ട് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
സംസ്ഥാന പ്രസിഡൻ്റ് ജി.ജയപാൽ. തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് അമ്പാടി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സി. ബിജുലാൽ, സംസ്ഥാന ഉപദേശക സമിതി അംഗം ജി.കെ.പ്രകാശ്, മുൻ സംസ്ഥാന ട്രഷറർ എം.ശ്രീകുമാർ, സംസ്ഥാന സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സ്‌കറിയ ഷീനാംതോപ്പിൽ, വ്യാപാരി വ്യവസായി ഏകോപനസ മിതി ജില്ലാ വൈസ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ മഞ്ഞളി, വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറർ ജോയ് പ്ലാശ്ശേരി, ജില്ലാ സെക്രട്ടറി വി.ആർ.സുകുമാർ, ജില്ലാ ട്രഷറർ സുന്ദരൻ നായർ, ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് വി.ജി. ശേഷാദ്രി, പി.എസ്.ബാബുരാജൻ തുടങ്ങിയവർ പ്രസംഗി ച്ചു. ജില്ലാനേതാക്കളായ ടി.എ.ഉസ്‌മാൻ, എസ്.സന്തോഷ്, ജോസ് മേത്തല, കെ.ഡി.ജോൺസൻ, സി.എ.ലോകനാഥൻ, ഏ.സി.ജോണി, ഒ.കെ.ആർ.മണികണ്‌ഠൻ, എൻ.കെ.അശോക് കുമാർ തുട ങ്ങിയവർ കളക്ടറേറ്റ് മാർച്ചിനും ധർണ്ണാസമരത്തിനും നേതൃത്വം നൽകി. എന്ന്, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്‌ണൻ ഈച്ചരത്ത്സി, സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ബിജുലാൽ, സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ