ഗുരുവായൂർ: റോട്ടറി ക്ലബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജിന്റ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2024 – 25ലെ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 10 ബുധനാഴ്ച നടന്നു.
സമൂഹത്തിന്റെ താഴെ താഴെത്തട്ടിലുള്ള അർഹിക്കുന്നവർക്കു അടിസ്ഥാന വിദ്യാഭ്യാസം, computer സാക്ഷരത, നിയമ സഹായങ്ങൾ, ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കൽ നേത്ര സംരക്ഷണം, ആർത്തവ ശുചീത്വ പദ്ധതി, വയോജന സംരക്ഷണം എന്നിവ നടപ്പാക്കും.
ഇതിനു പുറമെ ഓർഗാനിക് ഫാർമിങ്, വ്യവസായ സെമിനാറുകൾ,മാതൃ ശിശു സംരക്ഷണ പ്രോഗ്രാമുകൾ എന്നിവയും നടപ്പാക്കും.
ബുധനാഴ്ച രാത്രി ഏഴിന് ബാസൂരി ഇന്നിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. റോട്ടറി അസിസ്റ്റന്റ് ഗവർണർ ഹരീന്ദ്രനാഥ് എ. കെ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശ്, ഗുരുവായൂർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി എൻ മുരളി, ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി അഡ്വ രവിചങ്കത്ത്, രാധാകൃഷ്ണ ഗ്രൂപ്പ് ചെയർമാൻ പി എസ് പ്രേമാനന്ദൻ, കെ കെ ഗോവിന്ദ ദാസ് ദൃശ്യ ഗുരുവായൂർ ജി ജി ആർ ഡെന്നിവി, കെ രാധാകൃഷ്ണൻ, രാജൻ അമ്പാടി എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പ്രദീപ് കുമാർ, കെ പ്രസിഡണ്ട്, സെക്രട്ടറി പി ഗോപാലകൃഷ്ണൻ നായർ, ട്രഷറർ പി എസ് പ്രകാശൻ എന്നിവർ സ്ഥാനമേറ്റു.