- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ റെയിൽവേസ്റ്റേഷന്റെ പ്രധാന പ്രവേശന കവാടത്തിൽ റോഡ് പണിയുമായി ബന്ധപ്പെട്ട ഗതാഗതം നിർത്തിവെപ്പിച്ചതിന്റെ ഭാഗമായി ഈ റോഡിൻറെ തൊട്ടടുത്തുള്ള നഗരസഭ ബദൽ റോട്ടിൽ കാൽനട പോലും കഴിയാത്ത രീതിയിൽ വെള്ളം നിറഞ്ഞു കുണ്ടും കുഴിയുമായി തീർന്ന ദുരവസ്ഥയയിലാണെന്നു ഗുരുവായൂർ നഗരസഭ 27-ാം വാർഡ് കൗൺസിലർ വി കെ സുജിത്ത് അറിയിച്ചു.
പ്രധാന റോഡിൽ പണി പൂർത്തീകരിക്കുന്നത് വരെ ബദൽ റോഡ് സഞ്ചാര യോഗ്യമാക്കുവാൻ വേണ്ട സത്വര നടപടികൾ സ്വീകരികണമെന്ന് വാർഡ് കൗൺസിലർ വി കെ സുജിത്ത് ആവശ്യപ്പെടുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭ ചെയർമാൻ മറ്റ് അധികാരികളെ നേരിട്ട് ബോധ്യപ്പെടുത്തുകയും വേണമെന്ന് ആവശ്യ പെട്ട് നിവേദനവും നൽകി.