the digital signature of the temple city

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

- Advertisement -[the_ad id="14637"]

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ രേഖാ ശർമ്മ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ക്ഷേത്രദർശനം. കൊടിമര ചുവട്ടിലെത്തി ദർശനം നടത്തിയ രേഖാ ശർമ്മ തുടർന്ന് നാലമ്പലത്തിൽ കടന്ന് സോപാനത്തിന് മുന്നിലെത്തി ശ്രീഗുരുവായൂരപ്പനെ കൺനിറയെ കണ്ടു. തൊഴുതു പ്രാർത്ഥിച്ചു കാണിക്കയർപ്പിച്ചു.

തുടർന്ന് ഇടത്തരികത്ത് ഭഗവതി ക്ഷേത്രത്തിലെത്തി അൽപനേരം അവർ പ്രാർത്ഥനയിലായി. ദർശനം പൂർത്തിയാക്കിയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മയ്ക്ക് ശ്രീ ഗുരുവായൂരപ്പൻ്റെ കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയുമടങ്ങുന്ന പ്രസാദങ്ങൾ നൽകി. ക്ഷേത്രം അസി മാനേജർ കെ പ്രദീപ്കുമാർ, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts