ഗുരുവായൂർ നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച ശുചീകരണ വിഭാഗം തൊഴിലാളികളായ ശാന്ത വി, ശിവപ്രസാദ് എ വി എന്നിവർക്ക് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വച്ഛ് ചാമ്പ്യന്‍ ഉപഹാരം നൽകി ആദരിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എസ് മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷൈലജ സുധൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റഫീഖ് സി, വി കെ കണ്ണൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ നിസാർ എ, നജ്മ എന്‍ എച്ച് , സുജിത് കുമാർ എ ബി, പ്രദീപ് കെ എസ്, ശുചീകരണ വിഭാഗം തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
സ്വച്ഛ് സര്‍വ്വേഷണ്‍ 2024 പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മാലിന്യ സംസ്ക്കരണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്നവര്‍ക്കായി സ്വച്ഛ് ചാമ്പ്യന്‍ പുരസ്ക്കാരം ഏര്‍പ്പെടുത്തിയിട്ടുളളത്.