ഗുരുവായൂർ: മദ്ധ്യകേരളത്തിലെ മികവുറ്റ വാദ്യ വിദ്വാനും, ഗുരുവായൂർ ദേവസ്വം വാദ്യ കലാനിലയം പ്രിൻസിപ്പലും, പാനയോഗത്തിൻ്റെ മുഖ്യ സാരഥികളിലൊരാളുമായിരുന്ന അകാലത്തിൽ വിട പറഞ്ഞകലാനിലയം ഹരിദാസിൻ്റെ ചരമവാർഷിക ദിനവുമായി ചേർന്ന് തിരുവെങ്കിടം പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ കലാകാരന്മാരുടെ നിറവിൽ സ്മരണാഞ്ജലി അർപ്പിച്ച് അനുസ്മരിച്ചു.
തൈക്കാട് ദേവീദാസഭവനിൽ ചേർന്ന അനുസ്മരണ സദസ്സ് തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡണ്ട് ശശി വാറണാട്ട് ഉൽഘാടനം ചെയ്തു. പാനയോഗംവൈസ് പ്രസിഡണ്ടും, പകൽപാനവിജ്ഞാന വിദ്വാനുമായ ഉണ്ണികൃഷ്ണൻ എടവന അദ്ധ്യക്ഷനായി.കോ. ഓഡിനേറ്റർ ബാലൻ വാറനാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇലത്താള വിദ്വാൻമാരായ ഷൺമുഖൻ തെച്ചിയിൽ, പ്രഭാകരൻ മൂത്തേടത്ത്, പാചകപാന പ്രതിഭ മാധവൻ പൈക്കാട്ട്, ദേശപറ ആചാര്യൻ, ഇ.ദേവീദാസൻ, പാനയോഗം ഖജാൻജിയും കലാകാരിയുമായ പ്രീത എടവന, കൃഷ്ണനാട്ടം വേഷം ആശാൻ മുരളി അകമ്പടി, വാദ്യ പ്രതിഭ ഹരീഷ് താമരയുർ, മോഹനൻ കുന്നത്തൂർ,, അനുസ്മരണ പ്രസംഗങ്ങൾ നടത്തി.