ഗുരുവായൂർ: തിരുവെങ്കിടം നായർ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ പത്തോളം പേർക്ക് 5000 ക പ്രതിവർഷപെൻഷൻ വിതരണം, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാര സമർപ്പണം, എൽ.കെ.ജി. തൊട്ടു് ബിരുദ വിദ്യാർത്ഥികൾ വരെയുള്ളവർക്ക് പഠനോപകരണ വിതരണം, സ്നേഹവിരുന്ന് എന്നിവയുമായി “കരുണാർദ്ദ പ്രതിഭാദര സഹായ സംഗമം” നടത്തി സമാജം ഓഫീസിൽ പ്രസിഡണ്ട് ബാലൻ വാറണാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം നഗരസഭാ കൗൺസിലർ വി.കെ.സുജിത്ത് ഉൽഘാടനം ചെയ്തു. ഉന്നത വിജയം നേടിയ ‘പ്രതിഭകൾക്ക് പുരസ്ക്കാര വിതരണവും സുജിത്ത് നിർവഹിച്ചു.
തിരുവെങ്കിടാചലപതി ക്ഷേത്രസമിതി സെക്രട്ടറി പ്രഭാകരൻ മണ്ണൂർ പെൻഷൻ വിതരണവും, ഉണ്ണികൃഷ്ണൻ ആലക്കൽ പഠനോപകരണ വിതരണവും, എ.സുകുമാരൻ നായർ, പി.മുരളീധര കൈമൾ എന്നിവർ വിജയികൾക്ക് സമ്മാനദാനവും നൽകി. ദേവകിയമ്മ വട്ടേക്കാടത്ത്, എം രാജേഷ് നമ്പ്യാർ, സുരേന്ദ്രൻ മൂത്തേടത്ത്, രാജു പി നായർ, പി കെ വേണുഗോപാൽ, അർച്ചന രമേശ്, ജയന്തി കുട്ടം പറമ്പത്ത് എന്നിവർ സംസാരിച്ചു. ശിവൻ കണിച്ചാടത്ത്, രാധാക്യഷ്ണൻ മനയത്ത്, കെ സുമേഷ്, ബിന്ദു ഗംഗാധരൻ, ഹരിവടക്കൂട്ട് എന്നിവർ നേതൃത്വം നൽകി.