ഗുരുവായൂർ: മലയാള മാസപിറവി ദിനമായ ചിങ്ങം ഒന്നിന് ഗുരുവായൂർ ഒന്നായി ഒരു മിച്ച് നടത്തപ്പെടുന്ന ചിങ്ങമഹോത്സവത്തിന് ഇരുനൂറ്റമ്പത്തൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു.
നൂറ്റമ്പത്തിയൊന്ന് മേളകലാകാരന്മാർ മാറ്റുരയ്ക്കുന്ന മഞ്ജുളാൽത്തറമേളം, ഗുരുവായൂരപ്പന് തിരുമുന്നിൽ അഞ്ഞൂറോളം ഐശ്വര്യ വിളക്ക് സമർപ്പണം, ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്ക്കാര വിതരണം, പഞ്ചവാദ്യവും.കലാരൂപങ്ങളുമായി ഭക്തജന ഘോഷയാത്ര, സമുദായ സമന്വയജോതി തെളിയിക്കൽ, കൊടിയേറ്റം എന്നിവയുമായി വിപുലമായി നടത്തുന്നതിന് യോഗം തീരുമാനിച്ചു.
രുഗ്മിണി റീജൻസിയിൽ ഗുരുവായൂർ ക്ഷേത്രപാരമ്പര്യ പുരാതന നായർ കൂട്ടായ്മ പ്രസിഡണ്ട് കെ ടി ശിവരാമൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മമ്മിയൂർ ക്ഷേത്രം ചെയർമാനായി വീണ്ടും സ്ഥാനമേറ്റ, അറുപതിൻ്റെ നിറവിലെത്തിയ സ്വാഗത സംഘം ചെയർമാൻ കൂടിയായ ജി കെ പ്രകാശന് സ്നേഹാദരം നൽകി അനുമോദിച്ചു. കോഓഡിനേറ്റർ അഡ്വ രവിചങ്കത്ത് പദ്ധതി വിവരണവും, സെക്രട്ടറി അനിൽ കല്ലാറ്റ് രൂപീകരണ പ്രമേയവതരണവും നിർവഹിച്ചു..
വിവിധ സംഘടന സാരഥികളായ ശശി കേനാടത്ത്, ഐ പി രാമചന്ദ്രൻ, ബാലൻ വാറണാട്ട്, കെ കെ വേലായുധൻ, കെ അരവിന്ദാഷമേനോൻ, ശ്രീകുമാർ പി നായർ, ഡോ സോമ സുന്ദരൻ, മുരളി മുള്ളത്ത്, എം പ്രമോദ് കൃഷ്ണ, വാസുദേവൻ ചിറ്റാട, മുരളി അകമ്പടി, നിർമ്മല നായ്ക്കത്ത്, കാർത്തിക കോമത്ത്, രവീന്ദ്രൻ വട്ടരങ്ങത്ത്, പ്രഹ്ലാദൻ മാമ്പറ്റ്, മുരളിമണ്ണുങ്ങൽ എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി ജി കെ പ്രകാശൻ (ചെയർമാൻ) – രവിചങ്കത്ത് (ജനറൽ കൺവീനർ) – ശ്രീധരൻ മാമ്പുഴ (ഖജാൻജി) തുടങ്ങി മറ്റു ഭാരവാഹികളുമായി രൂപീകരിയ്ക്കുകയും ചെയ്തു. മലയാള വർഷ മാസാരംഭ ദിനവും, തിരുവോണമുൾപ്പടെ ആഘോഷ നിറവുള്ള ചിങ്ങ മാസാരംഭ ദിനവും കൂടിയായ 2024ആഗസ്റ്റ് 17 നാണ് ചിങ്ങ മഹോത്സവം. ഭക്തി സാന്ദ്രവും, താള വാദ്യ മഹിമയും, ഉത്സവ പ്രീതിയും ഒരുക്കി ഹൈന്ദവ കൂട്ടായ്മയിൽ വർഷങ്ങളായി നടത്തി പോരുന്ന ശ്രേഷ്ഠമായ ചിങ്ങമഹോത്സവം ഗുരുപവനപുരിയിൽ ഇത്തവണയും കൂടുതൽ മികവോടെ, ഒരുമയോടെ സാഘോഷം സമുച്ചിതമായി നടത്തപ്പെടുന്നതിനായി സ്വാഗത സംഘ രൂപീകരണവുമായി പ്രവർത്തനാരംഭം കുറിയ്ക്കുകയും ചെയ്തു