- Advertisement -[the_ad id="14637"]
ഗുരുവായൂർ: സമസ്ത കേരള വാരിയർ സമാജം സംസ്ഥാനത്തെ യൂണിറ്റ് ഭാരവാഹികൾക്കായി സമാജം അക്ഷയ ഹാളിൽ നടന്ന ഏകദിന ശില്പശാല സംസ്ഥാന പ്രസിഡണ്ട് പി കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി വി വി മുരളീധരവാര്യർ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് ആർ ഗോപകുമാർ, ട്രഷറർ വി വി ഗിരീശൻ, സെക്രട്ടറിമാരായ എ സി സുരേഷ്, ടി വി രാധാകൃഷ്ണൻ, വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൃഷ്ണൻ, ജില്ല സെക്രട്ടറി വി വി സതീശൻ , കെ വി പ്രകാശൻ എന്നിവർ പ്രസംഗിച്ചു. 72 പേർ ശില്പശാലയിൽ പങ്കെടുത്തു .