the digital signature of the temple city

വേണു ചെഞ്ചൊടിയൊടങ്ങു ചേർത്തു | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജ അലങ്കാരവർണ്ണന (1141)


വേണു ചെഞ്ചൊടിയൊടങ്ങു ചേർത്തു, തൻ
തൃപ്പദങ്ങളഴകായ് പിണച്ചതാ
ബാലകൃഷ്ണനമരുന്നു ചന്ദന-
ച്ചാർത്തിലിന്നു മരുദാലയത്തിലായ്

മൗലിയിങ്കലൊരു പൊൻകിരീടവും
മേലെയുണ്ടു നറുപുഷ്പമാല്യവും
മന്ദഹാസമധുരം പൊഴിച്ചതാ
നന്ദസൂനു മരുവുന്നു മുന്നിലായ്

സ്വർണ്ണഗോപി നിടിലേ ധരിച്ചു നൽ-
ക്കർണ്ണസൂനവുമണിഞ്ഞു ചേലൊടേ
സ്വർണ്ണമാല, വനമാല, കങ്കണം
കാണ്മു വിഗ്രഹമതിങ്കൽ ഭൂഷയായ്

പട്ടുകോണകമുടുത്തു ചേലെഴും-
കാഞ്ചി, പാദസരവും ധരിച്ചതാ
വേണുവൂതിവിലസുന്ന കണ്ണനെ-
ക്കൈവണങ്ങി ഹരിനാമമോതിടാം

കൃഷ്ണ! കൃഷ്ണ! മുരളീധരാ! ഹരേ!
തൃഷ്ണയൊക്കെയകലാൻ തുണയ്ക്കണേ
വൃഷ്ണിവംശകുലജാത! കൈതൊഴാം
കൃഷ്ണ! പാഹി! മരുദാലയേശ്വരാ!
( വൃത്തം:രഥോദ്ധത)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts