- Advertisement -[the_ad id="14637"]
ഗരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങളുടെ മികവ് ദേശീയ തലത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അർദ്ധ ദിന ശില്പശാല നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ചു.
വൈസ് ചെയർപേർസൺ അനീഷ്മ ഷനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ എസ് മനോജ്, ബിന്ദു അജിത് കുമാർ, സെക്രട്ടറി അഭിലാഷ് കുമാർ എച്ച്, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ എന്നിവരും ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ഹരിത കർമ്മ സേന പ്രവർത്തകരും പങ്കെടുത്തു. ശുചിത്വ മിഷൻ പ്രാഗ്രാം അസി.കോർഡിനേറ്റർ രജനീഷ് രാജൻ വിഷയാവതരണം നടത്തി.