ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2023-24 ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന കിലുക്കാംപ്പെട്ടി പദ്ധതി നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നഗരസഭ പരിധിക്കുളളിലെ അംഗനവാടികളിലേക്കുളള ബേബി ഡെസ്ക്കുകളും, ബേബി ചെയറുകളും വിതരണം ചെയ്യുന്നതാണ് പദ്ധതി. തെരഞ്ഞെടുത്ത 32 അംഗനവാടികളിലേക്കായി 32 ബേബി ഡെസ്ക്കുകളും, 160 ബേബി ചെയറുകളുമാണ് വിതരണം ചെയ്തത്. ജൂലായ് ആറിന് രാവിലെ 11 മണിക്ക് നഗരസഭ ടൗണ്‍ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ എസ് മനോജ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈലജ സുധന്‍ സ്വാഗതവും, ഇംപ്ലിമെന്‍റിങ്ങ് ഓഫീസര്‍ ഷീജ പി ജെ നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍മാരായ ബിബിത മോഹനന്‍, അജിത ദിനേശന്‍, സിന്ധു ഉണ്ണി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ദീപ വി വി എന്നിവര്‍ സംസാരിച്ചു.