the digital signature of the temple city

വായുഗേഹത്തിൽ കളഭച്ചാർത്തിൽ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജ അലങ്കാരവർണ്ണന (1139).

വായുഗേഹത്തിൽ കളഭച്ചാർത്തിൽ കാണാം

കായാമ്പൂവർണ്ണൻ്റെ ചാരുരൂപം

ലീലകളാടാനൊരുങ്ങി , ചിരിതൂകി

ബാലഗോപാലൻ വിളങ്ങിടുന്നൂ

തെച്ചിപ്പൂവാലേ മനഞ്ഞ പൂപ്പന്തൊന്നു

വച്ചിട്ടുണ്ടിന്നു വലംകരത്തിൽ

പീലി കളഭത്തിനാലിന്നിടംകൈയിൽ

ചേലായുയർത്തിപ്പിടിച്ചു കാണ്മൂ

പൊൻകിരീടം , മലർമാലകൾ മൗലിയിൽ

തങ്കത്തിലകമാ ഫാലദേശേ

പൊൻപൂക്കളങ്ങിരുകാതിലും ചാർത്തിയി-

ന്നൻപോടെയുണ്ണി ലസിപ്പു മുന്നിൽ

പൊൻവളയം , വനമാല , പതക്കവും

പൊന്മണിമാലകൾ കങ്കണങ്ങൾ

പൊൻകിങ്ങിണിച്ചാർത്തു, പൊൻതള, കോണകം

പങ്കജനേത്രനണിഞ്ഞുകാണ്മൂ

താഴത്തരികത്തു കാണാം മനഞ്ഞതാ

വാഴക്കുലയൊന്നു ഭംഗിയായി

ഉണ്ണിക്കു കേളികളാടിത്തളരുമ്പോ-

ളുണ്ണാൻ കരുതിവച്ചുള്ളതാവാം

നെയ്ത്തിരിദീപത്തിൻ പൊൻപ്രഭാപൂരത്തി-

ലച്ചാരുരൂപം തെളിഞ്ഞുനില്ക്കേ

കൈകൂപ്പി ഭക്ത്യാ വണങ്ങിടാം ഭക്തിയോ-

ടക്കാല്ക്കൽ വീണുനമസ്കരിക്കാം

കൃഷ്ണാ! ഹരേ ജയ!കൃഷ്ണാ! ഹരേ ജയ!

കൃഷ്ണാ! ഹരേ ജയ!പാഹി കൃഷ്ണാ !

കൃഷ്ണാ! ഹരേ ജയ! കൃഷ്ണാ! ഹരേ ജയ!

വാതാലയേശ്വരാ!പാഹി കൃഷ്ണാ!

( വൃത്തം: മഞ്ജരി)

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts