ഗുരുവായൂർ: മാലിന്യമുക്ത നവ കേരളം പ്രവർത്തനങ്ങളിൽ ജില്ലയിലെ മികച്ച നഗരസഭയായി ഗുരുവായൂർ നഗരസഭയെ തിരഞ്ഞെടുത്തു. സംസ്ഥാനത്തെ മികച്ചതദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ സ്വരാജ് ട്രോഫിയും ഗുരുവായൂർ നഗരസഭ നേടിയിരുന്നു. ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഏറ്റവും കൂടുതൽ സ്കോർ ആയ 87.55 നേടിയാണ് ഗുരുവായൂർ നഗരസഭ ജില്ലാതല പുരസ്‌കാരം നേടിയത്.
83.5 പോയിന്റുമായി കുന്നംകുളം നഗരസഭ രണ്ടാം സ്ഥാനത്തും 81.1 പോയിൻ്റുമായി കൊടുങ്ങല്ലൂർ മൂന്നാം സ്ഥാനത്തുമാണ്. 79.55 പോയിന്റുമായി വടക്കാഞ്ചേരി നാലാം സ്ഥാനത്തുണ്ട്. പഞ്ചായത്തു തലത്തിൽ നെന്മണിക്കര പഞ്ചായത്ത് 73.6 പോയൻ്റോടെ ഒന്നാം സ്ഥാനത്താണ്. മറ്റത്തൂർ, എളവള്ളി പഞ്ചായത്തുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
2024 ജനുവരി മുതൽ മാർച്ച് വരെയുള്ള പ്രവർത്തനങ്ങളുടെ മികവ് കണക്കിലെടുത്താണ് പുരസ്‌കാരങ്ങൾ. യൂസർ
തദ്ദേശ സ്വയംഭരണ വകുപ്പ് നിശ്ചയിച്ചിട്ടുള്ള വിവിധ മാനദണ്ഡങ്ങൾ പാലിക്കുകയും അതിൽ മുന്നിലെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പോയന്റു നൽകുന്നത്. യൂസർ ഫീ ശേഖരണം, അജൈവ മാലിന്യ വിൽപ്പനയിൽ നിന്നുള്ള വരുമാനം, മാലിന്യ ശേഖരണ രീതി, ഹരിത കർമ സേനയുടെ പ്രവർത്തനം തുടങ്ങി വിവിധ ഇനങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പോയിന്റ്.
നഗരസഭയിലെ കൂട്ടായ പ്ര വർത്തനങ്ങളുടെ ഫലമായാണ് ഗുരുവായൂരിന് മുന്നേറാൻ സാധിച്ചതെന്ന് ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.