ഗുരുവായൂർ: ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ സാരഥിയായി നീണ്ട കാലം സേവനം നൽകി, ഗുരുവായൂർ ക്ഷേത്ര കീഴ്ശാന്തി പ്രവർത്തിയുമായി ആചാര, അനുഷ്ഠാന, താന്ത്രിക പ്രവർത്തികളുമായി ആറു് പതിറ്റാണ്ടതിലേറെ കാലം ദേവദത്തമായ നിസ്ഥാർത്ഥ സപര്യ നടത്തി പോന്നിരുന്ന ദേവജ്ഞൻ കൂടിയായിരുന്ന വിട പറഞ്ഞ കീഴ്ശാന്തി തേലമ്പററ കൃഷ്ണൻ നമ്പൂതിരിയ്ക്ക് അയ്യപ്പഭജന സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് അനുശോചിച്ചു.
സംഘം ഓഫീസിൽ സെക്രട്ടറി പാനൂർ ദിവാകരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘം ട്രഷററും, തിരുവെങ്കിടാചലപതി ക്ഷേത്ര സെക്രട്ടറിയുമായ പ്രഭാകരൻ മണ്ണർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മoത്തിൽ രാധാകൃഷ്ണൻ, കെ പി കരുണാകരൻ, ബാലൻ വാറണാട്ട്, ചന്ദ്രൻ ചങ്കത്ത്, രാജു കലാനിലയം, ശിവൻ കണിച്ചാടത്ത്, കെ ബാലകൃഷ്ണൻ, പി ഹരിനാരായണൻ, ദിനേഷ് ചാവക്കാട്, മോഹനചിത്ര, ശശി അകമ്പടി എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി നേരത്തെ പരേതൻ്റെ വസതിയിലെത്തി പുഷ്പചക്രം സമർപ്പിയ്ക്കുകയും ചെയ്തു.