- Advertisement -[the_ad id="14637"]
ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു. രാവിലെ 7മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്ക് വികാരി റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു.

ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷിണം. തുടർന്ന് നേർച്ച വിതരണം നടന്നു. പ്രസ്തുത ചടങ്ങുകൾക്ക് അസി വികാരി എഡ്വിൻ ഐനിക്കൽ ട്രസ്റ്റിമാരായ ഡെയ്സൺ പഴുന്നാന,ലിന്റോ ചാക്കോ, ജാക്സൺ നീലംങ്കാവിൽ, എം എഫ് വിൻസെന്റ്, പി ആർ ഒ ജോബ് സി ആൻഡ്രൂസ് എസ് എൽ മീഡിയ അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
