ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി രണ്ട് ദശാവതാര വിളക്കുകളും ആമ വിളക്കും തൂക്കു വിളക്കുകളും അമ്പലമണിയും .ഒപ്പം ഭഗവാന് ചാർത്താൻ ഒരു സ്വർണ്ണമാലയും ചൊവ്വാഴ്ച വൈകുന്നേരം ദീപാരാധന സമയത്തായിരുന്നു സമർപ്പണം. പ്രവാസി വ്യവസായി ആലപ്പുഴ കരുവാറ്റ സ്വദേശി സുരേഷ് കുമാർ പാലാഴിയാണ് ഇവ സമർപ്പണം നടത്തിയത്.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട് കൊടിമരത്തിന് സമീപം വാതിൽമാടത്തിന് മുന്നിൽ ദശാവതാര വിളക്കിൽ ദീപം തെളിയിച്ചു. അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ സമർപ്പണം എറ്റുവാങ്ങി. മുൻ ഭരണ സമിതി അംഗം മനോജ് ബി നായർ, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ, ക്ഷേത്രം അസി മാനേജർ കെ രാമകൃഷ്ണൻ, വഴിപാട് സമർപ്പണം നടത്തിയ സുരേഷ് പാലാഴി, വിനു പരപ്പനങ്ങാടി എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാട് സമർപ്പണത്തിന് ഏകദേശം 25 ലക്ഷം രൂപാ വിലമതിക്കും
