- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ വാർഡ് 28 മഞ്ജുളാൽ വാർഡിലെ കിഴക്കെ നടയിലെ ഇന്നർ റിംഗ് റോഡിനോടു ചേർന്നു വളരെ ശോചനീയമായ അവസ്ഥയിൽ കിടന്നിരുന്ന ഒരുപാട് തടസ്സങ്ങളാൽ പണി കഴിപ്പിക്കാൻ പറ്റാതെയുമായിരുന്ന റോഡ് വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ നേതാവുമായ ശ്രീ കെ പി ഉദയൻ്റെ നിരന്തരമായ പരിശ്രമത്തിൻ്റെ ഫലമായി പൂർണ്ണമായും ഇൻ്റർലോക്ക് വിരിച്ച് വളരെ മനോഹരമാക്കി പ്രദേശത്തെ ജനങ്ങൾക്കു സമർപ്പിച്ചു.
ഉദ്ഘാടന കർമ്മം നഗരസഭ ചെയർമാൻ ശ്രീ എം കൃഷ്ണദാസ് നിർവ്വഹിച്ചു. പ്രദേശ നിവാസികൾ ലഘുഭക്ഷണവും, മധുര പലഹാരങ്ങളും വിതരണം ചെയ്തു സന്തോഷം പങ്കു വച്ചു.